Welcome Akshaya Centre Vanimal
കേരള സര്‍ക്കാറിന്റെ സുപ്രധാന പദ്ധതികളില്‍ ഒന്നാണ് അക്ഷയ . ഐ ടിയുടെ അടിസ്ഥാന സാധ്യതകള്‍ ഗ്രാമ തലത്തില്‍ ലഭ്യമാക്കുകയും സംസ്ഥാനത്തെ 64 ലക്ഷം കുടുംബങ്ങളില്‍ നിന്നും ഒരാള്ക്ക് വീതമെങ്കിലും കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിലും ഇന്റര്നെറ്റ് ഉപയോഗിക്കുന്നതിലും നേരിട്ടുള്ള പരിശീലനം ഉറപ്പുവരുത്തുകയും ,ഇ-വിദ്യാഭ്യാസം, ഇ-കൈമാറ്റങ്ങള്, ഇ-ഭരണനിര്വഹണം, എന്നിവയെല്ലാം ഗ്രാമ തലത്തില്‍ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം . കേരള സ്റ്റേറ്റ് ഐടി മിഷനാണ് ഇതിനു മേല്‍നോട്ടം വഹിക്കുന്നത് . ഇതിനകം തന്നെ ഈ പദ്ധതി ഇന്ത്യക്കകത്തും പുറത്തും പ്രശസ്തി ആര്‍ജിച്ചിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങളെ ഭാരത സര്ക്കാരിന്റെ പൊതുജന സേവന കേന്ദ്രങ്ങളായി അഗീകരിചിട്ടുന്ദ്.
കേരള സര്‍ക്കാരിന്റെ ലക്‌ഷ്യം കൈവരിക്കാന്‍ വേണ്ടി വാണിമേല്‍ പഞ്ചായത്തിന്റെ ഹൃദയ ഭാഗമായ ഭൂമിവാതുക്കല്‍ ടൌണില്‍ സ്ഥാപിതമായ കേന്ദ്രമാണ് അക്ഷയ സെന്‍റെര്‍. 16/12/2005 അന്നത്തെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയ കുണ്ടില്‍ സൈനബ ഉത്ഗാടനം ചെയ്ത ഈ കേന്ദ്രം വാണിമേല്‍ ഗ്രാമ പഞ്ചായത്തില്‍ അറിയപെട്ട സ്ഥാപനമായി മാറിയിരിക്കുന്നു . നിരവധി ആളുകള്‍ ദിനം പ്രതി വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി ഇവിടെ എത്തികൊണ്ടിരിക്കുന്നു .
News Update
digital Photo Printing
11/03/2010 13:08———



